വിയന്നായിലെ സെന്റ്റ് മേരീസ് മലങ്കര സിറിയന് ഓറ്ത്തഡോക്സ് ഇടവകയില് ദൈവമാതാവിനോടുളള വചനിപ്പു പെരുന്നാളും ദൈവമാതാവിന്റ്റെ ദൈവാലായ പ്രവേശന പെരുന്നാളും ഇടവകാ സ്ഥാപനത്തിന്റ്റെ 20 ാം വാറ്ഷീകവും സംയുക്തമായി നവമ്പറ് മാസം 15 മുതല് 22 വരെ തീയതികളിലാണ് വിയന്നായിലെ സെന്റ്റ് മേരീസ് മലങ്കര സിറിയന് ഓറ്ത്തഡോക്സ് പളളിയില് നടക്കുന്നു. നവംബര്‍ 15 ന് വന്ദ്യ ജോസഫ് ഏലിയാ റമ്പാന്റ്റെ നേതൃത്ത്വത്തിലുളള വിശുദ്ധ കുറ്ബാനനന്തരം പെരുന്നാള് കൊടിയുയറ്ത്തിയതോടെ.യാണ് ഈ വറ്ഷത്തെ പെരുന്നാള് പരിപാടികള്ക്ക് തുടക്കം കുറിച്ചത്. നവംബര്‍ 21 ശനിയാഴ്ച്ച 5 മുതല് സന്ധ്യാനമസ്കാരം, ഭക്തി നിറ്ഭരമായ പ്രദിക്ഷണം, ബഹുമാനപ്പെട്ട ഫാ. പ്രിന്സ് പൌലോസിന്റ്റെ സുവിശേഷപ്രസംഗം, ഭക്തസംഘടനകളുടെ വാറ്ഷീകം, അത്താഴവിരുന്ന് എന്നിവ നടന്നു. റവ.ഫാ.ജോമി ജോസഫിന്റ്റെ (സ്വിറ്റ്സറ്ലണ്ട്) നേതൃത്ത്വത്തില് വിശുദ്ധ മൂന്നിന്മേല് കുറ്ബാന, ദൈവമാതാവിനോടുളള മദ്ധ്യസ്ഥപ്രാറ്ത്ഥന, റവ ഫാ. എല്ദോസ് വട്ടപ്പറമ്പില് (ഡന്മാറ്ക്ക്) നല്കുന്ന പെരുന്നാള് സന്ദേശം, ആശീറ്വാദം, നേറ്ച്ചവിളമ്പ്, സ്നേഹവിരുന്ന് എന്നിവയായിരുന്നു നവംബര്‍ 22ഞായറാഴ്ചത്തെ പ്രധാന ആഘോഷപരിപാടികള്. നാനാജാതിമതസ്ഥറ് പങ്കെടുത്ത ഈ പെരുന്നാള് ആഘോഷങ്ങള് പ്രവാസി ജീവിതത്തിനു ഗൃഹാതുരത്വമുണറ്ത്തുന്ന ഒരു അദ്ധ്യാത്മീക വിരുന്നായി മാറി. നവംബര്‍ 22 ാം തിയതി 4 PMന് ഇടവക വികാരി പെരുന്നാള് കൊടിയിറക്കിയതോടുകൂടി ഒരാഴ്ച നീണ്ട പെരുന്നാള് പരിപാടികള്ക്ക് സമാപനമായി.
To see more pictures click here 1) Procession , 2) Public Meeting, 3) Moonnin mel Kurbana
Perunnal News in News Papers: Mathrubhoomi, Manorama
Keine Kommentare:
Kommentar veröffentlichen