വിയന്ന സെന്റ്റ് മേരീസ് ഇടവക 20 മത് വാറ്ഷീകം ആഘോഷിച്ചു
വിയന്ന: മലങ്കര യാക്കോബായ സുറിയാനി സഭയിലെ യൂറോപ്പിലെ ആദ്യ ദൈവാലയമായ വിയന്നായിലെ സെന്റ്റ് മേരീസ് മലങ്കര സിറിയന് ഓറ്ത്തഡോക്സ് ഇടവകയുടെ 20-ാം വാറ്ഷീകാഘോഷങ്ങള് വിവിധ പരിപാടികളോടെ നവംബര്‍ 21 ശനിയാഴ്ച്ച വിയന്ന സെന്റ്റ് മേരീസ് മലങ്കര സിറിയന് ഓറ്ത്തഡോക്സ് പളളിയില് നടന്നു. വാറ്ഷീകത്തോടനബന്ധിച്ചു നടന്ന പൊതുസമ്മേളനം വിയന്ന ഇന്ത്യന് കാത്തലിക് കമ്മ്യൂണിറ്റിയുടെ അസിസ്റ്റന്റ്റ് ചാപ്ളിന് ബഹുമാനപ്പെട്ട ഫാ. തോമസ് വണ്ടത്തുമുകളേല് ഉത്ഘാടനം ചെയ്തു. ഇടവക വികാരി ബഹുമാനപ്പെട്ട ബിജു പാറേക്കാട്ടിലിന്റ്റെ അദ്ധ്യക്ഷതയില് കൂടിയ യോഗത്തില്, വെരി. റവ. ഡോ. ഇമ്മാനുവേല് ഐദീന് (സെന്റ്റ് അപ്രേം സിറിയന് ഓറ്ത്തഡോക്സ് ചറ്ച്ച്, വിയന്ന), വെരി.റവ.ജോസഫ് ഏലിയ റമ്പാന് (സ്വീഡന്), റവ.ഫാ.ജോമി ജോസഫ് (സ്വിറ്റ്സറ്ലണ്ട്), റവ.ഫാ.പ്രിന്സ് പൌലോസ് (റോം), റവ.ഫാ.എല്ദോ വട്ടപ്പറമ്പില് (ഡന്മാറ്ക്ക്) എന്നിവറ് ആശംസകള് അറ്പ്പിച്ചു് സംസാരിച്ചു. ഈ വറ്ഷത്തെ ഗ്ലോറിയാ കപ്പ് ജേതാക്കളായ മഞ്ജു മാത്യു ചേലപ്പുറത്ത്, ജെസ്സി തുരുത്തമ്മേല്, സോണി പല്പ്പാത്ത്, സോഫിയാ ഓസ്ക്കാറ് നേടിയ സാലി ഉളളൂരിക്കര, ജെസി തുരുത്തുമ്മേല്, യല്ദോ പല്പ്പാത്ത്, ജോളി തുരുത്തുമ്മേല് എന്നിവരെ ഇടവക അനുമോദിക്കുകയും, സ്പോറ്ട്സ് ഫെസ്റ്റ് സമ്മാനങ്ങള്, ടാലന്റ്റ് ടേ പാരിതോഷികങ്ങള്, ബൈബിള് ടെസ്റ്റ് ട്രോഫികള് എന്നിവ വിതരണം ചെയ്യുകയും ചെയ്തു. സെന്റ് മേരീസ് യൂത്ത് അസോസിയേഷന് നല്കുന്ന ഈ വറ്ഷത്തെ നെഴ്സിംഗ് സ്കോളറ്ഷിപ്പുകളും, മികച്ച സണ്ടേ സ്കൂള് കുട്ടികള്ക്കുളള അവാറ്ഡുകളും ഈ അവസരത്തില് പ്രഖ്യാപിക്കപ്പെട്ടു. ഇടവകയില് പ്രവറ്ത്തിച്ചുവരുന്ന ആത്മീയ പ്രസ്ഥാനങ്ങളായ സണ്ടേ സ്കൂള്, യൂത്ത് അസോസിയേഷന്, വനിതാ സമാജം, തീയോളജിക്കല് ഫോറം എന്നിവയുടെ നേതൃത്ത്വത്തില് വിവിധ ക്രിസ്തീയ കലാപരിപാടികളും നടന്നു. ഇടവക സെക്രടറി ശ്രീ. സാജു മാത്യു സ്വാഗതവും, വൈസ് പ്രസിഡന്റ്റ് യാക്കോബ് പടിക്കകുടി കൃതജ്ഞതയും രേഖപ്പെടുത്തി. ഇടവകയുടെ 20 വാറ്ഷീകാഘോഷ ചടങ്ങുകള്ക്ക് നവംബര്‍ 22-ാം തീയതി ഞായറാഴ്ച്ചത്തെ വിശുദ്ധ മൂന്നിന്മേല് കുറ്ബാനയോടെ സമാപനം ആകും.
News: Pravasi Online
Keine Kommentare:
Kommentar veröffentlichen