വിയന്നായില്‍ ദൈവമാതാവിന്റ്റെ പെരുന്നാളിനുളള ഒരുക്കങ്ങള് പൂറ്ത്തിയായി
വിയന്ന. വിയന്നായിലെ സെന്റ്റ് മേരീസ് മലങ്കര സിറിയന് ഓറ്ത്തഡോക്സ് ഇടവകയുടെ 20 -മതു വാറ്ഷീകത്തിനും ദൈവമാതാവിനോടുളള വചനിപ്പു പെരുന്നാളിനുമുളള ഒരുക്കങ്ങള് പൂറ്ത്തിയായി. നവമ്പറ് മാസം 15 മുതല് 22 വരെ തീയതികളിലാണ് വിയന്നായിലെ സെന്റ്റ് മേരീസ് മലങ്കര സിറിയന് ഓറ്ത്തഡോക്സ് പളളിയില് ആഘോഷപരിപാടികള് നടക്കുന്നത്. നവംബര്‍ 15 ന് വന്ദ്യ ജോസഫ് ഏലിയാ റമ്പാന്റ്റെ നേതൃത്ത്വത്തിലുളള വിശുദ്ധ കുറ്ബാനയോടെ പെരുന്നാള് പരിപാടികള്ക്ക് തുടക്കമാവും. നവംബര്‍ 21 ശനിയാഴ്ച്ച 5 മുതല് സന്ധ്യാനമസ്കാരം, പ്രദിക്ഷണം, ബഹുമാനപ്പെട്ട ഫാ. പ്രിന്സ് പൌലോസിന്റ്റെ സുവിശേഷപ്രസംഗം, ഭക്തസംഘടനകളുടെ വാറ്ഷീകം, അത്താഴവിരുന്ന് എന്നിവ നടക്കും. ഭക്തസംഘടനകളുടെ വാറ്ഷീകത്തില് ഈ വറ്ഷത്തെ ഗ്ലോറിയാ കപ്പ് വിജയികളേയും, സെന്റ്റ് മേരീസ് യൂത്ത് അസോസിയേഷന് നല്കുന്ന ഈ വറ്ഷത്തെ നേഴ്സിംഗ് സ്കോളറ്ഷിപ്പും പ്രഖ്യാപിക്കുന്നതും, സോഫിയാ ഓസ്ക്കാറ്, സ്പോറ്ട്സ് ഫെസ്റ്റ് സമ്മാനങ്ങള്, ടാലന്റ്റസ് ടേ വിജയികള്ക്കുളള പാരിതോഷികങ്ങള് എന്നിവ വിതരണം ചെയ്യുന്നതുമായിരിക്കും. നവംബര്‍ 22ഞായറാഴ്ച റവ.ഫാ.ജോമി ജോസഫിന്റ്റെ (സ്വിറ്റ്സറ്ലണ്ട്) നേതൃത്ത്വത്തില് വിശുദ്ധ മൂന്നിന്മേല് കുറ്ബാന, ദൈവമാതാവിനോടുളള മദ്ധ്യസ്ഥപ്രാറ്ത്ഥന, റവ ഫാ. എല്ദോസ് വട്ടപ്പറമ്പില് (ഡന്മാറ്ക്ക്) നല്കുന്ന പെരുന്നാള് സന്ദേശം, ആശീറ്വാദം, നേറ്ച്ചവിളമ്പ്, സ്നേഹവിരുന്ന് എന്നിവയാണ് പ്രധാന ആഘോഷപരിപാടികള്. നവംബര്‍ 22 ാം തിയതി 4 PMന് ഇടവക വികാരി പെരുന്നാള് കൊടിയിറക്കുന്നതോടുകൂടി ഒരാഴ്ച നീണ്ട പെരുന്നാള് പരിപാടികള്ക്ക് സമാപനമാകും.
ഇടവക വികാരി ബഹുമാനപ്പെട്ട ഫാ. ബിജു പാറേക്കാട്ടിലിന്റ്റെ അദ്ധ്യക്ഷതയില് നവംബര്‍ 7ന് പാരീഷ് ചേംബറില് കൂടിയ ഇടവക മാനേജിംഗ് കമ്മറ്റി ഇതുവരെയുളള പ്രവറ്ത്തനങ്ങള് വിലയിരുത്തുകയും പെരുന്നാള് ദിനങ്ങളില് കൈകൊളേളണ്ട നടപടികളെക്കുറിച്ച് തീരുമാനിക്കുകയും ചെയ്തു. വാറ്ഷീകത്തിനും, പെരുന്നാള് പരിപാടികള്ക്കും ഇടവക വികാരിയോടൊപ്പം, യാക്കോബ് പടിക്കകുടി (വൈസ് പ്രസിഡിന്റ്റ്), സാജൂ ചേലപ്പുറ്ത്ത്(സെക്രട്ടറി), ജോണ്സണ് ചേലപ്പുറ്ത്ത് (ട്രഷറാറ്), ജോളി തുരുത്തുമ്മേല്, ജോറ്ജ്ജ് പടിക്കകുടി, അഡ്വ.ഘോഷ് അഞ്ചേരില്, സോജ ജോസ് ചേലപ്പുറ്ത്ത് എന്നിവറ് അംഗങ്ങളായുളള കമ്മററിയാണ് നേതൃത്ത്വം നല്കുന്നുത്.
Mathrubhumi, Manorama, Pravasi Online, Viswasa sarakshakan (page 13)
Montag, 9. November 2009
Abonnieren
Kommentare zum Post (Atom)
Keine Kommentare:
Kommentar veröffentlichen