Posts mit dem Label festivals werden angezeigt. Alle Posts anzeigen
Posts mit dem Label festivals werden angezeigt. Alle Posts anzeigen

Dienstag, 24. November 2009

Our Perunnal









വിയന്നായിലെ സെന്റ്റ് മേരീസ് മലങ്കര സിറിയന് ഓറ്ത്തഡോക്സ് ഇടവകയില് ദൈവമാതാവിനോടുളള വചനിപ്പു പെരുന്നാളും ദൈവമാതാവിന്റ്റെ ദൈവാലായ പ്രവേശന പെരുന്നാളും ഇടവകാ സ്ഥാപനത്തിന്റ്റെ 20 ാം വാറ്ഷീകവും സംയുക്തമായി നവമ്പറ് മാസം 15 മുതല് 22 വരെ തീയതികളിലാണ് വിയന്നായിലെ സെന്റ്റ് മേരീസ് മലങ്കര സിറിയന് ഓറ്ത്തഡോക്സ് പളളിയില് നടക്കുന്നു. നവംബര്‍ 15 ന് വന്ദ്യ ജോസഫ് ഏലിയാ റമ്പാന്റ്റെ നേതൃത്ത്വത്തിലുളള വിശുദ്ധ കുറ്ബാനനന്തരം പെരുന്നാള് കൊടിയുയറ്ത്തിയതോടെ.യാണ് ഈ വറ്ഷത്തെ പെരുന്നാള് പരിപാടികള്ക്ക് തുടക്കം കുറിച്ചത്. നവംബര്‍ 21 ശനിയാഴ്ച്ച 5 മുതല് സന്ധ്യാനമസ്കാരം, ഭക്തി നിറ്ഭരമായ പ്രദിക്ഷണം, ബഹുമാനപ്പെട്ട ഫാ. പ്രിന്സ് പൌലോസിന്റ്റെ സുവിശേഷപ്രസംഗം, ഭക്തസംഘടനകളുടെ വാറ്ഷീകം, അത്താഴവിരുന്ന് എന്നിവ നടന്നു. റവ.ഫാ.ജോമി ജോസഫിന്റ്റെ (സ്വിറ്റ്സറ്ലണ്ട്) നേതൃത്ത്വത്തില് വിശുദ്ധ മൂന്നിന്മേല് കുറ്ബാന, ദൈവമാതാവിനോടുളള മദ്ധ്യസ്ഥപ്രാറ്ത്ഥന, റവ ഫാ. എല്ദോസ് വട്ടപ്പറമ്പില് (ഡന്മാറ്ക്ക്) നല്കുന്ന പെരുന്നാള് സന്ദേശം, ആശീറ്വാദം, നേറ്ച്ചവിളമ്പ്, സ്നേഹവിരുന്ന് എന്നിവയായിരുന്നു നവംബര്‍ 22ഞായറാഴ്ചത്തെ പ്രധാന ആഘോഷപരിപാടികള്. നാനാജാതിമതസ്ഥറ് പങ്കെടുത്ത ഈ പെരുന്നാള് ആഘോഷങ്ങള് പ്രവാസി ജീവിതത്തിനു ഗൃഹാതുരത്വമുണറ്ത്തുന്ന ഒരു അദ്ധ്യാത്മീക വിരുന്നായി മാറി. നവംബര്‍ 22 ാം തിയതി 4 PMന് ഇടവക വികാരി പെരുന്നാള് കൊടിയിറക്കിയതോടുകൂടി ഒരാഴ്ച നീണ്ട പെരുന്നാള് പരിപാടികള്ക്ക് സമാപനമായി.


To see more pictures click here 1) Procession , 2) Public Meeting, 3) Moonnin mel Kurbana

Perunnal News in News Papers: Mathrubhoomi, Manorama

Samstag, 21. November 2009

20th Anniversary celebration of our Church





വിയന്ന സെന്റ്റ് മേരീസ് ഇടവക 20 മത് വാറ്ഷീകം ആഘോഷിച്ചു


വിയന്ന: മലങ്കര യാക്കോബായ സുറിയാനി സഭയിലെ യൂറോപ്പിലെ ആദ്യ ദൈവാലയമായ വിയന്നായിലെ സെന്റ്റ് മേരീസ് മലങ്കര സിറിയന് ഓറ്ത്തഡോക്സ് ഇടവകയുടെ 20-ാം വാറ്ഷീകാഘോഷങ്ങള് വിവിധ പരിപാടികളോടെ നവംബര്‍ 21 ശനിയാഴ്ച്ച വിയന്ന സെന്റ്റ് മേരീസ് മലങ്കര സിറിയന് ഓറ്ത്തഡോക്സ് പളളിയില് നടന്നു. വാറ്ഷീകത്തോടനബന്ധിച്ചു നടന്ന പൊതുസമ്മേളനം വിയന്ന ഇന്ത്യന് കാത്തലിക് കമ്മ്യൂണിറ്റിയുടെ അസിസ്റ്റന്റ്റ് ചാപ്ളിന് ബഹുമാനപ്പെട്ട ഫാ. തോമസ് വണ്ടത്തുമുകളേല് ഉത്ഘാടനം ചെയ്തു. ഇടവക വികാരി ബഹുമാനപ്പെട്ട ബിജു പാറേക്കാട്ടിലിന്റ്റെ അദ്ധ്യക്ഷതയില് കൂടിയ യോഗത്തില്, വെരി. റവ. ഡോ. ഇമ്മാനുവേല് ഐദീന് (സെന്റ്റ് അപ്രേം സിറിയന് ഓറ്ത്തഡോക്സ് ചറ്ച്ച്, വിയന്ന), വെരി.റവ.ജോസഫ് ഏലിയ റമ്പാന് (സ്വീഡന്), റവ.ഫാ.ജോമി ജോസഫ് (സ്വിറ്റ്സറ്ലണ്ട്), റവ.ഫാ.പ്രിന്സ് പൌലോസ് (റോം), റവ.ഫാ.എല്ദോ വട്ടപ്പറമ്പില് (ഡന്മാറ്ക്ക്) എന്നിവറ് ആശംസകള് അറ്പ്പിച്ചു് സംസാരിച്ചു. ഈ വറ്ഷത്തെ ഗ്ലോറിയാ കപ്പ് ജേതാക്കളായ മഞ്ജു മാത്യു ചേലപ്പുറത്ത്, ജെസ്സി തുരുത്തമ്മേല്, സോണി പല്പ്പാത്ത്, സോഫിയാ ഓസ്ക്കാറ് നേടിയ സാലി ഉളളൂരിക്കര, ജെസി തുരുത്തുമ്മേല്, യല്ദോ പല്പ്പാത്ത്, ജോളി തുരുത്തുമ്മേല് എന്നിവരെ ഇടവക അനുമോദിക്കുകയും, സ്പോറ്ട്സ് ഫെസ്റ്റ് സമ്മാനങ്ങള്, ടാലന്റ്റ് ടേ പാരിതോഷികങ്ങള്, ബൈബിള് ടെസ്റ്റ് ട്രോഫികള് എന്നിവ വിതരണം ചെയ്യുകയും ചെയ്തു. സെന്റ് മേരീസ് യൂത്ത് അസോസിയേഷന് നല്കുന്ന ഈ വറ്ഷത്തെ നെഴ്സിംഗ് സ്കോളറ്ഷിപ്പുകളും, മികച്ച സണ്ടേ സ്കൂള് കുട്ടികള്ക്കുളള അവാറ്ഡുകളും ഈ അവസരത്തില് പ്രഖ്യാപിക്കപ്പെട്ടു. ഇടവകയില് പ്രവറ്ത്തിച്ചുവരുന്ന ആത്മീയ പ്രസ്ഥാനങ്ങളായ സണ്ടേ സ്കൂള്, യൂത്ത് അസോസിയേഷന്, വനിതാ സമാജം, തീയോളജിക്കല് ഫോറം എന്നിവയുടെ നേതൃത്ത്വത്തില് വിവിധ ക്രിസ്തീയ കലാപരിപാടികളും നടന്നു. ഇടവക സെക്രടറി ശ്രീ. സാജു മാത്യു സ്വാഗതവും, വൈസ് പ്രസിഡന്റ്റ് യാക്കോബ് പടിക്കകുടി കൃതജ്ഞതയും രേഖപ്പെടുത്തി. ഇടവകയുടെ 20 വാറ്ഷീകാഘോഷ ചടങ്ങുകള്ക്ക് നവംബര്‍ 22-ാം തീയതി ഞായറാഴ്ച്ചത്തെ വിശുദ്ധ മൂന്നിന്മേല് കുറ്ബാനയോടെ സമാപനം ആകും.

News: Pravasi Online